അന്തരങ്ങൾ
പട്ടിണി മാറ്റുവാൻ മൂവന്തി മല്ലിട്ടു -
പട്ടണം വിട്ടു തിരിച്ചുവരുന്നു ഞാൻ
വീഥി വിളക്കുകൾ മിന്നിതെളിയവെ
കൂരിരുളെങ്ങോ മറഞ്ഞുപോയ് സത്വരം
അട്ടഹാസങ്ങളും പൊട്ടിത്തെറികളും
കേട്ടുതുടങ്ങിയാ ചെറ്റപ്പുരകളിൽ
വേദന തിന്നുവാൻ മാത്രം ജനിച്ചുള്ള
വീട്ടമ്മമാർ കയർത്തീടുന്നതെന്തിനോ.
പുഞ്ചിരിയില്ലാത്തൊരാക്കൊച്ചു കൂരകൾ
പട്ടിണിപ്പാടിന്നധിവാസ കേന്ദ്രമാം!
പട്ടണവീഥിയിൽ സൗധങ്ങളിൽ സദാ
മാനുഷർ ആർത്തുല്ലസിക്കുന്നതെപ്പോഴും !
ഉന്മദം ! തുള്ളിടുമാമേടകളിലോ
പൂക്കുന്നു കായ്ക്കുന്നു ജീവിതം മേൽക്കുമേൽ
എന്തൊരു വൈവിദ്ധ്യമെന്തൊരു വൈരുദ്ധ്യ-
മെന്തിദമെന്നു ശമിക്കുമീഭൂതലേ!
================================================
കണ്ണിനു നേരെ തെളിയുമ്പോൾ അത് കാണാൻ കഴിയുവാൻ വേണ്ടത് ഹൃദയത്തിലെ ആര്ദ്രത തന്നെ.. അത് അക്ഷരങ്ങളില പകരുമ്പോൾ ജീവിത ഗന്ധിയായ കവിതയാകുന്നു മനോഹരമായി
ReplyDeleteതാങ്കളുടെ comments ഉം, ഒരു കവിത പോലെ തന്നെ. Thanks.
Delete