Thursday, November 18, 2010

"അണിചേരൂ സമരമുഖത്തേക്ക്‌"

" ലോകാ സമസ്താ സുഖിനോഭവന്തു"
പാടി നടന്നയീ പുണ്യ നാട്ടില്‍ 
നിഷ്പക്ഷ സാരഥ്യം വെട്ടിമാറ്റി -
ചെകുത്താന്‍ വിളയാടും കാലമിത് .
ലോകമേ തറവാടായ് കണ്ടനാട്ടില്‍
മാനുഷര്‍ സന്തുഷ്ടരായ് വാണനാട്ടില്‍ 
കള്ളവും ചതിയുമേയുള്ളൂ നീളെ
എള്ളോളമില്ലെങ്ങും  സത്യവാന്മാര്‍.
നീതിയും ധര്‍മ്മവും പോയ്‌ മറഞ്ഞു 
നിത്യവും  കേള്‍ക്കുന്നു നന്മച്യുതി !


എത്തിയീ നാട്ടില്‍ കറുത്തകൈകള്‍-
' ലോകപോലീസി'ന്‍റെ ആണവക്കൈ !
 നോക്കാതെ കയ്യൊപ്പ് ചാര്‍ത്തിവാങ്ങാന്‍-
ലാക്കാക്കുന്നിന്ത്യതന്‍   ധനസമൃദ്ധി !
നെട്ടോട്ടമോടുന്നു ധനികവര്‍ഗ്ഗം ,
കിട്ടുന്നതത്രയും   കൈക്കലാക്കാന്‍ .
ഒറ്റിക്കൊടുക്കുന്നു നേതാക്കന്മാര്‍ 
സമ്പന്നസംസ്കാര പൈതൃകങ്ങള്‍  !
പുത്തന്‍  പരിഷ്കാരം നല്ലതാവാം ,
പട്ടിണി മാറ്റുവാന്‍ പറ്റുമെങ്കില്‍ !


കേള്‍ക്കുന്ന വാഗ്ദാന 'ചില്ലുമേട'
പൊട്ടിത്തകരാതിരിക്കയില്ല.
കോള്‍മയിര്‍  കൊള്ളും ദരിദ്രവര്‍ഗ്ഗം
വൈകാതെ  കേള്‍ക്കും നെടുവീര്‍പ്പുകള്‍  !
വെട്ടിമാറ്റീടും സഹായഹസ്തം 
വെട്ടിലാകുന്നതീ യടിസ്ഥാനവര്‍ഗ്ഗം !
അജ്ഞാതമല്ലീ നീരാളിഹസ്തം 
അധിനിവേശത്തിന്‍റെ പൊയ്മുഖങ്ങള്‍ !
കള്ളരാഷ്ടീയ മുഖം മൂടികള്‍ -
ക്കുള്ളിലെ ദംഷ്ട്രങ്ങള്‍ കാണ്‍മതിന്നായ് 
മോഹവലയങ്ങള്‍ പിഴുതുമാറ്റി -
യണിചേര്‍ന്ന്  നീങ്ങൂ സമരമുഖം !
-----------------------------------------------------

5 comments:

  1. നന്നായിട്ടുണ്ട്. ആശംസകള്‍ ...

    ReplyDelete
  2. അധിനിവേശമിന്ന്
    എൻഡോസൾഫാനായ്
    നില്ക്കുമ്പ്പോൾ
    നേരേ എതിരിടാൻ പറ്റില്ലല്ലോ
    ഇവിടെ നിയമം നിർമ്മിക്കുന്നവരില്ലേ
    അവർ നാട്ടുരാജാക്കന്മാരാവുന്നു.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. സമരമുഖത്തേക്ക് അണിനിരക്കാം നമുക്കൊന്നായ്.

    ReplyDelete
  5. ബിരിയാണി തന്നാല്‍ വരാം...

    ReplyDelete