Monday, December 13, 2010

"പറശ്ശിനി മുത്തപ്പാ ശരണം "

പറച്ചീങ്ങാ കടവില്‍ പള്ളി കൊള്ളും -
മുത്തപ്പാ , ശരണം ജഗദീശ്വരാ !
പതിതരാം ഞങ്ങള്‍ തിരുമുറ്റത്തെത്തി
പ്രണമിച്ചിടുന്നിതാ നിന്‍റെ മുന്നില്‍ .
കനിവിന്നുറവിടം നീ തന്നെയല്ലോ
കരകേറ്റിടൂ ഞങ്ങള്‍ തന്‍ നരകജന്മം.
ഒരുപാടുകാലം നിന്‍ സങ്കീര്‍ത്തനം
ഉരുക്കഴിച്ചീടുന്ന ഭക്തര്‍ ഞങ്ങള്‍.
ഉലകിന്‍റെ നാഥാ തവപദചരണം-
ശരണം , മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നേന്‍ !
ശതകോടിഭക്തര്‍ കൈകൂപ്പിയെത്തി
ഗതകാലതെറ്റുകള്‍ ഏറ്റുപാടി
മുക്തിക്കു യാചിച്ചിടുമ്പോഴെല്ലാം
വറ്റാക്കനിവിന്‍റെ പാനപാത്രം
മുന്നില്‍ നിറച്ചെത്തിയൂട്ടിടുമ്പോള്‍
മനതാരില്‍ കാണ്മത് തിരുവെള്ളാട്ടം!

മാമല താണ്ടിയൊഴുകിയെത്തും
വളര്‍പത്തനം പുഴയിലെയോളങ്ങളും
ഈ തിരുസന്നിധി പൂകിയിട്ടേ-
യഴിമുഖത്തെത്തി ലയിക്കയുള്ളൂ .
കാലും മുഖവും കഴുകി മുന്നില്‍
കൈകൂപ്പിയെത്തുന്ന ഭക്തരെല്ലാം
കാണിക്കയര്‍പ്പിച്ചു ദര്‍ശനം ചെ-
യ്താനന്ദബാഷ്പം പൊഴിച്ചിടുന്നു.
വിളിച്ചാല്‍ വിളിപ്പുറത്തുള്ള നാഥാ
വരും കാലജീവിതം ധന്യമാക്കാന്‍
തെളിച്ചിടൂ നേര്‍വഴി സഞ്ചരിക്കാന്‍
സ്മരിച്ചിടുമെപ്പൊഴും നിന്‍റെ നാമം !
--------------------------------------------------------

പറച്ചീങ്ങാക്കടവ്  = പറശ്ശിനിക്കടവ്
വളര്‍പത്തനം        = വളപട്ടണം

5 comments:

  1. പറശ്ശിനിക്കടവ് മുത്തപ്പാ ശരണം

    ReplyDelete
  2. ജീവിതം ഒരു prardhanayaakumpol ... ..

    ReplyDelete
  3. വിളിച്ചാല്‍ വിളിപ്പുറത്തുള്ള നാഥാ
    വരും കാലജീവിതം ധന്യമാക്കാന്‍
    തെളിച്ചിടൂ നേര്‍വഴി സഞ്ചരിക്കാന്‍
    സ്മരിച്ചിടുമെപ്പൊഴും നിന്‍റെ നാമം !

    ReplyDelete
  4. നല്ല കവിത.........മുത്തപ്പാ ശരണം ....

    ReplyDelete
  5. ശരണം മുത്തപ്പാ .....
    പ്രിയന്‍ വരച്ച ചിത്രം സൈഡില്‍ കൊടുക്കാതെ ഒരു പോസ്ടായി തന്നെ ഇട്ടൂടെ.

    ReplyDelete