മിഴിപാതി തുറന്നെത്തും കുളിര്‍ നിലാവേ
കണ്‍കോണിലെന്തിത്ര നാണം?
പ്രണയ വിവശയാം നിന്‍റെ ചാരെ
വരണുണ്ടോ അക്കരെ പോയ മാരന്‍ ?
പയോധിയിലൊരോടം കണ്ടോ
പഴം പാട്ടിന്‍റെയൊരീണം കേട്ടോ?
ശ്രുതിമീട്ടുന്നിതാ തെങ്ങോല, നിന്‍-
ഹൃദയമിടിപ്പിന്‍ സ്വനം കേള്‍ക്കയാലോ?
(മിഴിപാതി)
വികാരവതിയാം നിന്‍ വദനം കാണ്മാന്‍
വിരുന്നുകാരന്‍ കൊതി പൂണ്ടു നില്‍ക്കെ
കിളിവാതില്‍ ചാരി നീ മറഞ്ഞുനിന്നാല്‍
കളിവാക്കു കേള്‍ക്കേണ്ടിവരികയില്ലേ?
(മിഴിപാതി)
മറനീക്കി വാതില്‍ പഴുതിലൂടെ
ചെറുപുഞ്ചിരിചാലിച്ചൊരു ദൃശ്യമേകാന്‍
മടിവേണ്ടിനിയോമലേ കണ്കുളിര്‍ക്കെ
കണികാണ്മാന്‍ തിരുമുറ്റത്തെത്തി സൂര്യന്‍
(മിഴിപാതി)
കൊള്ളാം ..നന്നായിട്ടുണ്ട്
ReplyDeleteനന്നായിരിക്കുന്നു
ReplyDelete